തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത്മൂവ്മെന്റ്, സൈബർ സേന പ്രവർത്തകയോഗം യൂണിയൻ പ്രസിഡന്റ് ബിജു കെ.എ ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിശാഖ് പി.സോമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ, മനോജ് ഗോപാൽ, യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ മോഹൻ, കേന്ദ്രസമിതിയംഗം ഷാൻ ഗോപൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സൂര്യകിരൺ, സൈബർസേനാ കൺവീനർ അശ്വിൻ ബിജു എന്നിവർ പ്രസംഗിച്ചു. മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് 150 പേരെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.13ന് നടക്കുന്ന ദിവ്യജ്യോതി പ്രയാണത്തോടനുബന്ധിച്ച് 300ലധികം വാഹനങ്ങളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.