11-kuruthola
ഓശാ​ന ഞാ​യ​റിനോ​ട​നു​ബ​ന്ധിച്ച് ചന്ദ​നപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി​യിൽ ഇന്ന​ലെ ന​ട​ന്ന കു​രു​ത്തോ​ല​ പ്ര​ദ​ക്ഷിണം

ചന്ദനപ്പള്ളി: ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് 24ന് കൊടിയേറും. മേയ് 1മുതൽ 8 വരെയുള്ള പെരുന്നാളിന്റെ പ്രധാന ദിനങ്ങൾ 7നും 8 നും ആണ്. ലോക പ്രവാസി സംഗമം, തീർത്ഥാടന വാരാചരണം, പദയാത്രാസംഗമം, കുടുംബ സംഗമം, വനിതാ ദിനം, പരിസ്ഥിതി സെമിനാർ, പ്രത്യാശാ സംഗമം, യുവജന സംഗമം എന്നിവ നടക്കും. മേയ് 7ന് രാത്രി റാസ, കലാപരിപാടികൾ, 8ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്. ഫാദർ ഷിജു ജോൺ, ഫാ.ജോം മാത്യു, ട്രസ്റ്റി ജോൺസൺ വടശേരിയത്ത് , സെക്രട്ടറി തോമസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.