കോന്നി: ഇന്നലെ പെയ്ത മഴയെ തുടർന്ന് കോന്നി അച്ചൻകോവിൽ റോഡിലെ വനം വകുപ്പിന്റെ കല്ലേലി ചെക്ക് പോസ്റ്റിന് സമീപം തേക്കുമരങ്ങൾ ഒടിഞ്ഞു വീണ് രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോന്നിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി തടികൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.