1
മല്ലപ്പള്ളി - മുരണി റോഡിൽ സ്കൂൾ മതിലിടിഞ്ഞതിനെ തുടർന്ന് മണ്ണ് റോഡിലേക്ക് വീണു കിടക്കുന്നു

മല്ലപ്പള്ളി : സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് മണ്ണ് നിരന്നിട്ടും ഇവ നീക്കം ചെയ്യാത്തത് യാത്രക്കാരെ വലയ്ക്കുന്നു. മല്ലപ്പള്ളി - മുരണി റോഡിലേക്കാണ് മതിൽക്കെട്ടിനുള്ളിൽ നിറച്ചിരുന്ന മണ്ണ് നിരന്നത്. മഴ പെയ്തതോടെ മണ്ണ് കുതിർന്ന് റോഡിലേക്ക് ചെളിയായി വ്യാപിച്ചിരിക്കുകയാണ്. മതിലിന്റെ അവശിഷ്ടങ്ങളും വഴിയിൽ നിരന്നുകിടക്കുകയാണ്. ഇവിടെ വാഹന യാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയായതിനാൽ ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ പാടുപെട്ടാണ് ഇപ്പോൾ യാത്ര തുടരുന്നത്. കാൽന‌ടയാത്രയും ദുഷ്കരമാണ്.