മല്ലപ്പള്ളി :എഴുമറ്റൂർ ചന്തോലിൽ ചന്ദ്രോത്ത് പുത്തൻവീട്ടിൽ റെജിജോണിന്റെയും ജോളിയുടെയും മകൻ
ജോയൽ (സിജോ 14 ) ഷോക്കേറ്രുമരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഉണ്ടായ ഇടിമിന്നലിനെ തുടർന്ന് വീട്ടിലെ ഫ്രിഡ്ജിന് സമീപം ഷോക്കേറ്ര് മരിച്ചനിലയിൽ കാണുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം വീടിന്റെ തിണ്ണയിലിരുന്ന ജോയൽ മുടങ്ങിയ വൈദ്യുതി എത്തിയപ്പോൾ ഫ്രിഡ്ജിനരികിൽ കൂടി പോയപ്പോൾ ഷോക്കേറ്റതാണെന്ന് കരുതുന്നു. കുമ്പളന്താനം സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് 11 ന് ബഥേൽ ഗോസ്പൽ അസംബ്ലിയുടെ മേത്താനം സെമിത്തേരിയിൽ.