റാന്നി: പഴവങ്ങാടിയിലെ കൃഷിനാശം സംയുക്ത സംഘം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. . പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ , തഹസിൽദാർ നവീൻ ബാബു , കൃഷി -മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.