തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന് നാളെ തുടക്കമാകും. 17വരെ നടക്കുന്ന ശ്രീനാരായണ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13ന് 10മുതൽ ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം.12ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വിശിഷ്ടാതിഥിയാകും. 1.45ന് സ്വാമി ശിവബോധാനന്ദയുടെ പ്രഭാഷണം. 14ന് രാവിലെ 9.30ന് എസ്.എൻ.ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും.10ന് സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തും.12ന് കാർഷിക സമ്മേളനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.1.45ന് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ പ്രഭാഷണം. 15ന് രാവിലെ 9.45ന് ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസഭട്ടതിരി ഭദ്രദീപപ്രകാശനം നടത്തും.10ന് സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തും. 12ന് ശാസ്ത്ര-സാങ്കേതിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിക്കും.1.45ന് പായിപ്ര ദമനൻ പ്രഭാഷണം നടത്തും.16ന് രാവിലെ 9.45ന് ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും.10ന് സ്വാമിനി നിത്യചിന്മയി മാതാജി പ്രഭാഷണം നടത്തും. 12ന് സംഘടനാ സമ്മേളനം എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ദേവസ്വംബോർഡ് മെമ്പർ മനോജ് ചരളേൽ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. 1.45ന് ധന്വന്തരൻ വൈദ്യൻ ഇടുക്കി പ്രഭാഷണം നടത്തും. 17ന് രാവിലെ 9.30ന് എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി ജോ.കൺവീനർ സജീഷ് കോട്ടയം പ്രഭാഷണം നടത്തും. 12.30ന് സമാപനസമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. 2മുതൽ മഹാഗുരു മെഗാപരമ്പര പ്രദർശനം. സ്വാഗതസംഘം ചെയർമാൻ ബിജു ഇരവിപേരൂർ, ജനറൽ കൺവീനർ അനിൽ എസ്.ഉഴത്തിൽ, കൺവീനർ എസ്.രവീന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ അനിൽ ചക്രപാണി, സരസൻ ടി.ജെ, രാജേഷ്‌കുമാർ, ബിജു മേത്താനം, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദിവ്യജ്യോതി ഘോഷയാത്ര
ശിവഗിരി മഹാസമാധിയിൽ നിന്നെത്തിച്ച ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ രാവിലെ 8ന് ഓതറ കുമാരനാശാൻ ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിക്കും.വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര എസ്.എൻ.ഡി.പി.യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. കൺവെൻഷൻ നഗറിൽ 9.15ന് സ്വാമി ശിവബോധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യജ്യോതി പ്രതിഷ്‌ഠ നടക്കും. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.