പ്രമാടം : ഗവ.എൽ.പി സ്‌കൂളിന്റെ 107 -ാമത് വാർഷികാഘോഷം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ.എം മോഹനൻ, വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സി.ബാബു, ഹെഡ്മിസ്ട്രസ് ഡി.വത്സല തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ കുട്ടികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു.