meeting

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിർമ്മല ഗ്രാമം, നിർമ്മല നഗരം, നിർമ്മല ജില്ല എന്ന പദ്ധതിയുടെ നിർവഹണത്തെപ്പറ്റി ചർച്ച ചെയ്യുന്ന ജില്ലാതല ശിൽപശാല ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടക്കും. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ശുചിത്വമിഷൻ, കില എന്നിവയുടെ പ്രതിനിധികൾ ഉണ്ടാവും. ജില്ലയിലെ ത്രിതല പഞ്ചായത്ത്‌ നഗരസഭ അദ്ധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അറിയിച്ചു.