kampi
താഴെവെട്ടിപ്രം-മേലെവെട്ടിപ്രം റോഡിൽ അപകടക്കെണിയായ കമ്പിവേലി

പത്തനംതിട്ട: താഴെ വെട്ടിപ്രം - മേലേവെട്ടിപ്രം റോഡിൽ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് കമ്പിവേലി. നഗരസഭ നിർമ്മിച്ച റോഡിൽ വെള്ളം ഒഴുകേണ്ട ഭാഗത്ത് കമ്പിവേലി ഇട്ടതുകാരണം മാലിന്യവും മണ്ണും അടിഞ്ഞു. പൂവൻപാറ മലയിൽ നിന്ന് ഒഴുകിവരുന്ന വെളളം റോഡിലെ കമ്പിയിൽ തട്ടി തിരിഞ്ഞ് റോഡിലൂടെ മറുവശത്തേക്ക് ഒഴുകുകയാണ്. അടുത്തിടെ പുനർനിർമ്മിച്ച റോഡിലെ ടാറിംഗ് ഇളകുന്നതിന് ഇത് കാരണമാകും. വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ ഒാവർടേക്ക് ചെയ്യുമ്പോൾ കമ്പിവേലിയിൽ തട്ടി മറിയാൻ സാദ്ധ്യതയേറെയാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ കമ്പിയിൽ തട്ടിയെങ്കിലും അപകടത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കാൽനട‌ യാത്രക്കാരും കമ്പിയിൽ തട്ടി അപകടത്തിൽപ്പെടുന്നു.