കോന്നി: സി.പി.ഐ കൊല്ലൻപടി, മുതുപേഴുങ്കൽ ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. സത്യാനന്ദപ്പണിക്കർ, സന്തോഷ് കൊല്ലൻപടി, എ.എൻ. കൃഷ്‌ണൻകുട്ടി, ബി.പ്രമീള, അമ്പിളി രാജു, പി.എസ്.സുനിൽ എന്നിവർ സംസാരിച്ചു. കൊല്ലൻപടി ബ്രാഞ്ച് സെക്രട്ടറിയായി ടി.സി ബാബുവിനെയും, മുതുപേഴുങ്കൽ ബ്രാഞ്ച് സെക്രട്ടറിയായി കെ.എൻ സഹദേവനെയും തിരഞ്ഞെടുത്തു.