പത്തനംതിട്ട : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോ.പത്തനംതിട്ട ഡിവിഷൻ കമ്മിറ്റിയുടെ 31-ാമത് വാർഷിക സമ്മേളനം നടന്നു. സംസ്ഥാന ട്രഷറർ കെ.രാംകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.ഡി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം താഹകോയ, കെ.രാജൻ,കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ.സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് വി.കെ സജീവ്, വൈസ് പ്രസിഡന്റ് വി. ബാലചന്ദ്രൻ പിള്ള, സെക്രട്ടറി പി. ബാലചന്ദ്രൻ, ജോ.സെക്രട്ടറി കെ.എസ് മണിലാൽ, ഖജാൻജി ടി.ജി മനോഹരൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.