പത്തനംതിട്ട: കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ മഠത്തിൽ കൃഷ്ണപിള്ള, തുമ്പമൺ മണ്ഡലം പ്രസിഡന്റ് കെ.എസ്.ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരുമായ 25 പേർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു. ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, കോൺഗ്രസ് തുമ്പമൺ മണ്ഡലം പ്രസിഡന്റ് സി.എം. ഉമ്മൻ, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം സഖറിയാ വർഗീസ്, രാജു സഖറിയ എന്നിവർ സംസാരിച്ചു.