റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണ പദ്ധതി എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് സി.പി.ഐ പഴവങ്ങാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പഞ്ചായത്തിൽ മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായി തീർന്നിരിക്കുകയാണ്.ഇട്ടിയപ്പാറയിലെ നിലവിലെ സംസ്‌ക്കരണ പ്ലാന്റ് പൊതുജനത്തിന് ബാദ്ധ്യതയായി തീർന്നിരിക്കുകയാണ്.ഇതിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നും,ജണ്ടായിക്കൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വൈദ്യുത വാതക ശ്മശാനം നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.സുരേഷ് അമ്പാട്ട്, ഹാപ്പി പ്ലാച്ചേരി,ജോളിമധു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.സമ്മേളനത്തിൽ വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ചയവരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ.സതീശ്,ജില്ലാ കൗൺസിലംഗങ്ങളായ ടി.ജെ ബാബുരാജ്,അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ സുരേഷ് ജേക്കബ്, സന്തോഷ് കെ.ചാണ്ടി,ലോക്കൽ സെക്രട്ടറി എ.ജി ഗോപകുമാർ, എം.വി പ്രസന്നകുമാർ,സുരേഷ് മോതിരവയൽ,ബിനിറ്റ് മാത്യു,ജോയ്‌സി ചാക്കോ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എ.ജി ഗോപകുമാറിനേയും,അസി.സെക്രട്ടറിയായി സുരേഷ് അമ്പാട്ടിനെയും തിരഞ്ഞെടുത്തു.