അടൂർ: അംഗത്വ വിതരണ പരിപാടികളിൽ സജീവമായി നിൽക്കുന്നവർക്ക് പാർട്ടി പുനസംഘടനകളിൽ പ്രത്യേക പരിഗണന നൽകുമെന്ന് അംഗത്വ വിതരണത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി നിരീക്ഷകൻ രവീന്ദ്രദാസ് പറഞ്ഞു .അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് ഡി.സി.സി. ഭാരവാഹികളുടെയും മൺഡലം പ്രസിഡന്റ് മാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ബ്ളോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ , ഡി.സി.സി ഭാരവാഹികളായ

മണ്ണടി പരമേശ്വരൻ. ബിജു ഫിലിപ്പ്.എം.ജി കണ്ണൻ തെരകത്തു മണി. തോപ്പിൽ ഗോപകുമാർ. ഏഴകുളം അജു. പഴകുളം ശിവദാസൻ, ബിനു. ആനന്ദപള്ളി സുരേന്ദ്രൻ, ബിജിലി ജോസഫ്, മനു തയ്യിൽ, ഷിബു ചിറക്കരോട്ട്. ഇ.എ ലത്തീഫ്. രാജീവ്‌. കമറുദീൻ മുണ്ട്തറയിൽ. ശിവപ്രസാദ്. മണ്ണടി മോഹൻ. പ്രസാദ് കുമാർ എന്നിവർ സംസാരിച്ചു.