പന്തളം: നൂറനാട് ഉൺമ സാംസ്കാരിക പ്രസ്ഥാനത്തിന്റെ മുപ്പത്തഞ്ചാം വാർഷികം പ്രമാണിച്ച് 'വീട്ടുമുറ്റങ്ങളിൽ സാഹിത്യ പ്രതിഭകളെ ആദരിക്കലി'ന്റെ ഭാഗമായി കവിയും വാഗ്മിയും ജീവചരിത്രകാരനും റിട്ട. അദ്ധ്യാപകനുമായ പ്രൊഫ. ചെറുകുന്നം പുരുഷോത്തമനെ പന്തളത്തെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ആദരിക്കുന്ന ചടങ്ങ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഗുരുക്കന്മാരെ ആദരിക്കുന്ന സംസ്കാരം അന്യം നിന്നുപോകുകയാണ്. ചെറുകുന്നം പുരുഷോത്തമനെ പോലെയുള്ളവരുടെ സാഹിത്യ സംഭാവനകൾ വിസ്മൃതിയിൽ മാഞ്ഞു പോകേണ്ടതല്ല എന്നും മന്ത്രി പറഞ്ഞു. ഉൺമ മോഹൻ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സുരേഷ്ബാബു, ജി.സജിത്കുമാർ, ജി.പ്രദീപ്, എൻ.മുരളി, തോട്ടുവ മുരളി, എം.നിസ്താർ, സുമരാജ്, ഇന്ദുകല, ആനന്ദിരാജ്, പുള്ളിമോടി അശോക് കുമാർ, ടി.എൻ. കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.