അടൂർ : വടക്കടത്തുകാവ് പബ്ളിക്ക് ലൈബ്രറിയുടേയും ജില്ലാ അന്ധത നിവാരണ സമിതിയുടേയും നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ സൗജന്യ നേത്രരോഗ ചികിത്സ ക്യാമ്പും തിമിരരോഗ നിർണയും നടത്തി. നൂറ്റി ഇരുപതിൽപ്പരം രോഗികൾ പങ്കെടുത്ത ക്യാമ്പ് ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായിരുന്നു. നേത്രരോഗ ബോധവൽക്കരണം ഒഫ്ത്താൽമിക് ജില്ലാ കോ - ഒാർഡിനേറ്റർ ആർ. ബീന നിർവഹിച്ചു. പഞ്ചായത്ത് അംഗംങ്ങളായ അനിൽ പൂതക്കുഴി, രാജേഷ് ആമ്പാടി, സൂസൻ ശശികുമാർ, ശ്രീലേഖ ഗ്രന്ഥശാലാ സെക്രട്ടറി കെ.ആർ.മുരളീധരൻ, വി.കെ.തമ്പി എന്നിവർ സംസാരിച്ചു.