ചെങ്ങന്നൂർ: നിർദ്ദനരായ വൃക്ക രോഗികൾക്ക് മുത്തൂറ്റ് ഗ്രൂപ്പ് ചികിത്സാ സഹായം നൽകി. മുളക്കുഴ പഞ്ചായത്തിലെ നാല് ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ ധനസഹായം മുത്തൂറ്റ് ഗ്രൂപ്പ് മുളക്കുഴ ബ്രാഞ്ച് മാനേജർ സിജി വി ഇടിക്കുളയുടെ സാന്നിദ്ധ്യത്തിൽ വാർഡ് അംഗം സനീഷ് പി.എം സഞ്ജീവനി മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ എം. കൃഷ്ണകുമാറിന് കൈമാറി.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഗിരീഷ്, മുത്തൂറ്റ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ വിനീഷ് കുമാർ വി, രഞ്ജിത്ത് ആർ, സുജ കെ.നായർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് എം.ആർ.ഗിരീഷ്,പി.ആർ.ഒ.ശ്യാം കുമാർ എന്നിവർ പങ്കെടുത്തു.