ചെങ്ങന്നൂർ: കെ- റെയിൽ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. നയിച്ച കെ - റെയിൽ വിരുദ്ധ ജനസമ്പർക്ക വാഹന ജാഥയുടെ സമാപന സമ്മേളനം പുന്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയ്ക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയില്ലായെന്ന് ബോർഡ് ചെയർമാൻ എം.പി.കൊടിക്കുന്നിൽ സുരേഷിന് നൽകിയ കത്തിലൂടെ വ്യക്തമായ സാഹചര്യത്തിൽ സർക്കാർ കല്ലിടൽ നിറുത്തിവെയ്ക്കണം. ഏതു വിധേനയും പദ്ധതി നടപ്പിലാക്കാൻ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ വാഗ്ദനങ്ങൾ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും ഷാജി മോഹൻ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി., കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി ജോൺ, ബിപിൻ മാമ്മൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, ജോജി ചെറിയാൻ, കെ. ദേവദാസ്, സിന്ധു ജെയിംസ്, അഡ്വ.കെ.ആർ.സജീവൻ,കെ.ബി.യശോധരൻ,കെ.ഷിബുരാജൻ,സോമൻ പ്ലാപ്പള്ളി,സിബീസ് സജി, ഇ.കെ.നരേന്ദ്രനാഥ്, തോമസ് ടി.തോമസ്,അനു ജി.പുന്തല, ശ്രീകുമാർ പുന്തല,സണ്ണി കുറ്റിക്കാട്, മധു കരീലത്തറ, കെ.ലെജുകുമാർ , മറിയാമ്മ ചെറിയാൻ,ശ്രീരാജ് കൊഴുവല്ലൂർ,അനിയൻ കോളൂത്ര, മോൻസി മൂലയിൽ സുജ ജെയിംസ്, മോൻസി പണിക്കർ എന്നിവർ സംസാരിച്ചു.