12-sndp-house
ശ്രീ.വെള്ളാപ്പള്ളി നടേശൻ സ്‌​നേഹം ഭവനപദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന 12​ാംമത് വീടിന് അർഹരായ 1827​ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാ അംഗമായ മണ്ണാറതുണ്ടിയിൽ അനിരു​ദ്ധൻ​-സുമ ദമ്പതികളുടെ നിലവിലെ വീട്.

ചെങ്ങന്നൂർ: നിർദ്ധനരായ ഭവന രഹിതർക്ക് സാന്ത്വന സ്പർശവുമായി എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ നടപ്പിലാക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്‌​നേഹം ഭവനപദ്ധതിയിലെ 12​ാമത് വീടിന്റെ നിർമ്മാണം ആരംഭിക്കുന്നു. 1827​ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാ അംഗമായ മണ്ണാറതുണ്ടിയിൽ അനിരുദ്ധൻ- സുമ ദമ്പതികൾക്കാണ് ഇക്കുറി വീട് നൽകുന്നത്. നിത്യരോഗിയായ അനിരുദ്ധന് കഴിഞ്ഞ ഏഴ് വർഷമായി ജോലിക്ക് പോകുവാൻ കഴിയുന്നില്ല. പ്ലസ്ടുവിലും ആറാംക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പഠന ചെലവിനും കുടുംബത്തിന്റെ നിത്യചെലവുകൾക്കും സുമയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ പോയിക്കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ആശ്രയം. അടച്ചുറപ്പില്ലാത്ത കൂരയിൽ കഴിയുന്ന ഈ കുടുംബത്തിന്റെ ദയനീയസ്ഥിതി മനസിലാക്കിയ ബുധനൂർ കിഴക്ക് ശാഖാ കമ്മിറ്റിയുടെ ശുപാർശയിന്മേലാണ് യൂണിയൻ വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ തറക്കല്ലിടീൽ നാളെ രാവിലെ 11ന് എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. തുടർന്ന് 1827​ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാ ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് തന്ത്രി സുരേഷ് ഭട്ടതിരി അടിമുറ്റത്ത്മഠം ഭദ്രദീപം കൊളുത്തും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷനായിരിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ., യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് എം.പി., കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, ബുധനൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.വി.ഹരിദാസ്, ഉഷാകുമാരി വി.വി., വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, യൂത്ത്മൂവ്‌​മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു സോമൻ, ധർമ്മസേനാ യൂണിയൻ ചെയർമാൻ വിജിൻ രാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, ശാഖാ വൈസ് പ്രസിഡന്റ് പി.ഡി.രാജു, യൂണിയൻ കമ്മിറ്റി അംഗം സതീശൻ കെ.റ്റി., എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി പി.ജെ.പ്രഭ നന്ദിയും പറയും. വീടിന്റെ നിർമ്മാണ ചെലവുകൾ യൂണിയൻ ഷോപ്പിംഗ് കോംപ്ലക്‌​സിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഗൈഡ്‌​പോയിന്റ് എന്ന സ്ഥാപനം വഹിക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.