പന്തളം : മുടിയൂർക്കോണത്തെ ആദ്യകാല സി.പി.എം നേതാവായിരുന്ന എ​സ്.നീലകണ്ഠന്റെ 21-ാം ചരമ വാർഷികം സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ.ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു.സി.പി.എം അറത്തിൽ മുക്ക് വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.എം.പ്രമോദിന്റെ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി അഡ്വ.ബി.ബിന്നി,മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ.പ്രസന്നകു​മാർ, കെ.കെ.സുധാ​കരൻ, കെ.ത​ങ്കപ്പൻ, പി.കെ.ശ്രീ​ലത, കെ.വിശ്വമിത്രപ്പണിക്കർ എന്നിവർ സംസാ​രിച്ചു.