പത്തനംതിട്ട: കാർഷിക കടബാദ്ധ്യത മൂലം ആത്മഹത്യചെയ്ത നിരണം കാണത്രപറമ്പിൽ രാജീവന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. കൃഷി നാശത്തിന് സർക്കാരിൽ നിന്ന് യാതൊരാനുകൂല്യവും ലഭിക്കാതിരുന്നതിനെ തുടർന്നാണ് രാജീവൻ ആത്മഹത്യ ചെയ്തത്. രാജീവന്റെ വസതി ഡി.സി.സി പ്രസിഡന്റ് സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് അലക്‌സ് പുത്തൂപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസ്, പാടശേഖരസമിതി പ്രസിഡന്റ് ബഞ്ചമിൻ തോമസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.