പന്തളം: ഓശാന പ്രദക്ഷിണത്തിനിടെ ആക്രമണം നടത്തിയതിൽ കെ.പി.സി.സി ന്യൂന പക്ഷ വിഭാഗം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൂടുതൽ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ അഡ്വ.ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അബ്ദുൾ കലാം ആസാദ് അഡ്വ.സീറാജുദിൽ, സോളമൻ വരവു കാലായിൽ, സലിം പെരുനാട് ,ഐവാൻ വകയാർ, ഷാനവാസ് പെരിങ്ങമല പഴകുളം നാസർ,ഏലിയാമ്മ ഏബ്രഹാം ജാക്കിഷ് ബെന്നി എന്നിവർ സംസാരിച്ചു.