കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ അയിരൂർ ശാഖയിലെ 261-ാം നമ്പർ വനിതാ സംഘത്തിന്റെ 37-ാം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനിതാ അനിലിന്റെ അദ്ധ്യക്ഷതയിൽ വനിതാ സംഘം യുണിയൻ സെക്രട്ടറി ബാംബി രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചു
ക്ഷേത്രത്തിന് കൊടിമരം നിർമ്മിച്ചു സമർപ്പിച്ച മുൻ ശാഖാ യോഗം പ്രസിഡന്റ് ചിറക്കുഴിയിൽ സി.എസ് ഗോപിനാഥൻ, ക്ഷേത്രത്തിലേക്ക് ദേവീക്ഷേത്രം നിർമ്മിച്ചു സമർപ്പിച്ച കോഴഞ്ചേരി യുണിയൻ കമ്മിറ്റി മെമ്പറും മുൻ യൂണിയൻ കൗൺസിലറുമായ ഈട്ടിക്കൽ ശ്രീഭവനിൽ എസ്.ശ്രീകുമാർ , ക്ഷേത്രം മേൽശാന്തി ശരുൺ പൂജാവെളി, ശാഖാ യോഗം സെക്രട്ടറി സി.വി. സോമൻ എന്നിവരേയും ആദരിച്ചു
ശാഖാ യോഗം പ്രസിഡന്റ് എ.കെ.പ്രസന്നകുമാർ , വൈസ്. പ്രസിഡന്റ് ബി. പ്രസാദ്, യൂത്ത്. യൂണിയൻ സെക്രട്ടറി സോജൻ സോമൻ , വനിതാസംഘം യുണിയൻ എക്‌സി.കമ്മിറ്റിയംഗം ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു.
വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ഓമന സോമൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഓമന സജിവ് പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും, ബാക്കി പത്രവും , അവതരിപ്പിച്ചു . നിയുക്ത പ്രസിഡന്റ് രത്‌നമ്മ രാജപ്പൻ നന്ദിപറഞ്ഞു.
ഭാരവാഹികൾ- രത്‌നമ്മ രാജപ്പൻ (പ്രസിഡന്റ്) , ചിഞ്ചു പ്രസാദ് (വൈസ് പ്രസിഡന്റ്), അനു സുനിൽ (സെക്രട്ടറി) , പൊന്നമ്മ രവിന്ദ്രൻ (ഖജാൻജി ) . യൂണിയൻ കമ്മിറ്റിയിലേക്ക് ഒഴിവുവന്ന സ്ഥാനത്തേക്ക് ഓമന സോമനെയും എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ലാവണ്യശ്ശേരി, ഓമന പ്രസന്നൻ , ബിന്ദു സജി, സുധർമ്മ സോമൻ എന്നിവ രേയും തിരഞ്ഞെടുത്തു.