മലയാ​ലപ്പു​ഴ: ശ്രീ​ക​ണ്‌​ഠേ​ശ്വ​രി മു​ഹൂർ​ത്തി​ക്കാ​വി​ലെ പൂർ​വാചാ​ര​പ​രമാ​യ വെ​ളി​ച്ച​പ്പാ​ടി​നെ നി​ശ്ച​യി​ക്കൽ ഇ​ന്ന് രാ​വി​ലെ 9 മു​തൽ പൊ​രുവ​ഴി പെ​രു​വി​രു​ത്തി​മ​ല മ​ല​ന​ട​ക്ഷേ​ത്രം ഊ​രാ​ളി ആർ. കൃ​ഷ്​ണൻ സ്വാ​മി​യു​ടെ കാർ​മ്മി​ക​ത്വത്തിൽ ന​ട​ക്കു​മെ​ന്ന് ശ്രീ​ക​ണ്‌​ഠേ​ശ്വ​രി മു​ഹൂർ​ത്തി​ക്കാ​വ് ട്ര​സ്റ്റ് പ്ര​സിഡന്റ് ല​ജു റ്റി. ബാലൻ, സെ​ക്രട്ട​റി സാ​ബു മോ​ളൂത്ത​റ, ട്ര​ഷറർ രാ​ജേ​ഷ് മോ​ളൂ​ത്ത​റ എ​ന്നി​വർ അ​റി​യിച്ചു.