മല്ലപ്പള്ളി : കോട്ടാങ്ങൽ, നിർമ്മലപുരം ,മുഴയമുട്ടം,മാരൻങ്കുളം,പെരുമ്പെട്ടി,കരിയംപ്ലാവ്,കണ്ടംപേരൂർ,ചുങ്കപ്പാറ,പുളിക്കന്മാറ, തോട്ടത്തും കുഴി,തൊടുക മല ,വഞ്ചികപ്പാറ മേഖലകളിൽ കൊറ്റനാട് പ്രദേശങ്ങളിൽ മുപ്ലിവണ്ടിന്റെ ശല്യം അതിരൂക്ഷം. മഴക്കാർ ഉരുണ്ടുകൂടുമ്പോൾ റബർതോട്ടങ്ങളിൽ നിന്നും, വന മേഖലയിൽ നിന്നും കുട്ടമായി എത്തുന്ന വണ്ടുകൾ വീടുകൾ, സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ, അങ്കണവാടികൾ അടക്കം ജനവാസ മേഖലകളിൽ എത്തി ഭക്ഷണത്തിലും കുടിവെള്ളത്തിലും പറന്നു വീഴുകയാണ്. ജനജീവിതം ദുസഹമാക്കുന്ന മുപ്ലിവണ്ടു ശല്യം ഒഴിവാക്കുന്നതിന് പഞ്ചായത്തുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.