ആങ്ങമൂഴി: എസ്.എൻ.ഡി.പി യോഗം ആങ്ങമൂഴി 1503-ാം നമ്പർ ശാഖയിലെ ശ്രീനാരായണ കീർത്തിസൗധത്തിന്റെ 26-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്നും നാളെയും നടക്കും.
ഇന്ന് രാവിലെ 6.30ന് പ്രഭാതഭേരി, 9ന് പതാക ഉയർത്തൽ, 10ന് ഗുരുദേവകൃതികളുടെ ആലാപനം . നാളെ പതിവു പൂജകൾക്കു ശേഷം രാവിലെ 9.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് റ്റി.എൻ. രാജു അദ്ധ്യക്ഷനായിരിക്കും. എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം കെ.ആർ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ മുൻ പ്രസിഡന്റ് എം.എസ്. സുരേഷ് എൻഡോവ്മെന്റും സ്കോളർഷിപ്പും വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് പ്രസാദ്. സി.ഡി, സീതത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലജ അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാ ശശി, വസന്ത ആനന്ദൻ, വനിതാസംഘം പ്രസിഡന്റ് രാധാമണി കരുണാകരൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നിബിൻ. എസ്. ശൈലേന്ദ്രൻ, ബാലജനയോഗം സെക്രട്ടറി ഗ്രീഷ്മ. സി. പ്രസാദ്, ശാഖാ സെക്രട്ടറി പ്രസാദ്. പി.ജി എന്നിവർ സംസാരിക്കും.
10.30ന് പഠനക്ലാസ് . ഉച്ചയ്ക്ക് 1 മുതൽ ഗുരുപൂജ പ്രസാദവിതരണം, വൈകിട്ട് 4.30ന് ഗുരുപൂജ, 5ന് ശാന്തിഹവനം, 6.30ന് ദീപാരാധന, 8ന് ആരതി . 15ന് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കും.