visit
രാജീവിന്റെ വീട്ടിലെത്തിയ വി.ടി.ബൽറാം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൃഷിനാശത്തെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ രാജീവിന്റെ വീട് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാം സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിമാരായ റോബിൻ പരുമല, രാഹുൽ മാങ്കൂട്ടത്തിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ, യുത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ, ബെന്നി സ്കറിയ, ഫ്രാങ്കോ തട്ടാറ എന്നിവരും ഒപ്പമുണ്ടായിരുന്നു.