പന്തളം:ഉത്സവം കഴിഞ്ഞു മടങ്ങുമ്പോൾ കാറീലെത്തി ഇടിച്ചുവീഴ്​ത്തിയ ശേഷം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ ഒരു പ്രതിയെ കൂടി പന്തളം പൊലിസ് അറസ്റ്റുചെയ്തു. .കീരുകുഴി ശരത് ഭവനിൽ ശരത് (34) ആണ് പിടിയിലായത്. ' പടക്കോട്ടുക്കൽ പ്രജിത്ത് ഭവനിൽ പ്രജിത്ത് (27) ,സദനം വീട്ടിൽ വിഷ്ണു (27), ശാലിനി ഭവനിൽ നിധിൻ (27) പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് (23) എന്നിവരെ നേരത്തെ അറസ്റ്രുചെയ്തിരുന്നു. വളളിക്കോട് തെക്കേതുണ്ടുപറമ്പിൽ നിബിൻ കുമാർ (അപ്പു- 26)നെയാണ് കഴിഞ്ഞചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആക്രമിച്ചത്. ഇയാളും സുഹൃത്തുക്കളും കൂടി തട്ട ഒരിപ്പുറത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴാണ് കാറിലെത്തിയ സംഘംവെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നിബിൻ കുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് രണ്ടുപേർകൂടി പിടിയിലാകാനുണ്ട്.