ചെങ്ങന്നൂർ: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. ചെങ്ങന്നൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് ചെങ്ങന്നൂരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ജി.എസ്.ടി നിയമം വകുപ്പ് 129 പ്രകാരം നോട്ടീസ് നൽകി. പിഴ ഇനത്തിൽ 82,000 രൂപ ഈടാക്കി. സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്) ജെ. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.