ചെങ്ങന്നൂർ: പുലിയൂർ - ചെറിയനാട് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ എൻജിനീയറിംഗ് കോളേജിന്റെ ബസിൽ നിന്നും പുക ഉയർന്നത് ആശങ്ക പടർത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ സീറ്റിനു സമീപത്തു നിന്നാണ് പുക ഉയർന്നത്. കുറച്ചു ഭാഗം കത്തിപോകുകയും ചെയ്തു. സ്ഥലത്തെത്ത് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ വണ്ടിയുടെ ബാറ്ററിയുമായുള്ള കണക്ഷൻ വിശ്ചേദിച്ചതിനാൽ മറ്റു അനിഷ്ടങ്ങളുണ്ടായില്ല. 13വിദ്യാർത്ഥികളും, രണ്ടു സ്റ്റാഫുകളും ബസിലുണ്ടായിരുന്നു. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്ന് പരിശോധന നടത്തിയ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പറഞ്ഞു.