ചെങ്ങന്നൂർ: ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വരുമാനം അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മന്തി കെ.രാധാകൃഷ്ണൻ പറഞ്ഞു. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം നിർമ്മിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. . മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചപാണ്ഡവ ക്ഷേത്രങ്ങളടക്കം ചെങ്ങന്നൂരിന്റെ അധ്യാത്മിക പാരമ്പര്യത്തെ പിൽഗ്രിം ടൂറിസവുമായി കൂട്ടിയിണക്കാൻ വലിയ സാദ്ധ്യതയാണ് നിലവിലുള്ളത്. ഇടത്താവളമടക്കം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനുണ്ടാകുന്ന പുരോഗതി നാടിന്റെയാകെ വികസനത്തിനു സഹായകമാകുമെന്നും സജി ചെറിയാൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ, ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, ജബിൻ പി.വർഗീസ്, എം.എച്ച് റഷീദ്, എം.ശശികുമാർ, വത്സലാ മോഹൻ, ഹേമലതാ മോഹൻ, ജി.ആതിര, മഞ്ജുളാ ദേവി, ശ്രീദേവി ബാലകൃഷ്ണൻ, അഡ്വ.ഡി വിജയകുമാർ, ജോർജ്ജ് തോമസ്, ഗിരീഷ് ഇലഞ്ഞിമേൽ, മോഹൻ കൊട്ടാരത്തു പറമ്പിൽ, ഡോ. ഷിബു ഉമ്മൻ, ടിറ്റി എം വർഗീസ്, എം കെ മനോജ്, എസ്.വി പ്രസാദ്, എസ് രാഗേഷ്, ആർ.അജിത്ത് കുമാർ, വി.ജി പ്രകാശ് എന്നിവർ സംസാരിച്ചു.