പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന കെ. സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ട്രഷറർ ആർ. വിനോദ് കുമാർ, യൂണിറ്റ് സെക്രട്ടറി ജി. മനോജ്, യൂണിറ്റ് പ്രസിഡന്റ് കെ.ആർ. രാജേഷ് മോൻ, ജി. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ജാമ്യത്തിൽ ഇറങ്ങിയ പ്രവർത്തകർ ഡിപ്പോയിലേക്ക് പ്രകടനം നടത്തി.