car
ഗിന്നസ് പക്രുവിന്റെ അപകടത്തിൽപ്പെട്ട കാർ

₹ആർക്കും പരിക്കില്ല

തിരുവല്ല: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാർ പാഴ്‍സൽ ലോറിയുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല

. തിരുവല്ല ബൈപ്പാസിൽ മഴുവങ്ങാട് ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാറിന്റെ പിന്നിലെ ടയറിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്ന് നീങ്ങിയ കാറിന്റെ പിന്നിലെ ഗ്ലാസ് പൊട്ടി . ടയർ പഞ്ചറായി. കൊച്ചിയിലേക്ക് പോവുകയായിരുന്നു പക്രു. തുടർന്ന് മറ്റൊരു കാറിൽ അദ്ദേഹം യാത്ര തുടർന്നു.