fair-
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിഷു വിപണനമേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സൗമ്യ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാർഷിക ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും മേളയിൽ ലഭ്യമാണ്. വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ ആദ്യ വിൽപ്പന നടത്തി. വി.കെ.രഘു, ജോജു വർഗീസ്, എസ്. ബാബു, വി.ശ്രീകുമാർ, എസ്.വി.വിനോദിനി എന്നിവർ പ്രസംഗിച്ചു.