പത്തനംതിട്ട: ആറൻമുള വഞ്ചിത്ര കൈപ്പുഴ കയംതാങ്ങി മഹാവിഷ്ണു ദുർഗാക്ഷേത്രത്തിലെ ഗർഗ ഭാഗവത സപ്താഹ യഞ്ജവും സൂര്യനാരായണ പൊങ്കാലയും 16മുതൽ 24വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകിട്ട് 5ന് യജ്ഞ ഉദ്ഘാടനം പാർവതി സ്വസ്തിക നിർവഹിക്കും. അക്കീരമൺ കാളിദാസ ഭട്ടതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12ന് പ്രഭാഷണം, അന്നപ്രസാദം, വൈകിട്ട് ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 20ന് രാവിലെ 11ന് രുഗ്മിണി സ്വയംവരഘോഷയാത്ര. 24ന് രാവിലെ 8ന് സൂര്യനാരായണ പൊങ്കാല,വൈകിട്ട് 5.30ന് നാഗസ്വര കച്ചേരി , 6.30ന് ദീപാരാധന. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം മേൽശാന്തി മനോജ് വി.നമ്പൂതിരി, ഭാരവാഹി തുളസീദാസ് എന്നിവർ പങ്കെടുത്തു.