
പത്തനംതിട്ട : മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ കാൽ കഴുകൽ ശുശ്രൂഷയ്ക്ക് നാളെ ഉച്ചക്കഴിഞ്ഞ് 2.30ന് തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ളിമ്മിസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും. ആറ് വൈദികരും ആറ് ശുശ്രൂഷകരും ഉൾപ്പെടെ 12പേരുടെ കാലുകളാണ് കഴുകുക. ഫാ. ലൈജു മാത്യു വചന ശുശ്രൂഷ നൽകും. 1977ന് ശേഷം ആദ്യമായാണ് മാക്കാംകുന്ന് ഒാർത്തഡോക്സ് കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നത്. പത്ര സമ്മേളനത്തിൽ ട്രസ്റ്റി ഡോ.തോമസ് ജോൺ മാമ്പ്ര, സെക്രട്ടറി ഷിബു തോമസ്, കൺവീനർ ഏബൽ മാത്യു എന്നിവർ പങ്കെടുത്തു.