road
മലയാലപ്പുഴ പഞ്ചായത്തിലെ നവീകരിച്ച ചാങ്ങോലിക്കൽ നഗരൂർപ്പടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : മലയാലപ്പുഴ പഞ്ചായത്തിലെ ചാങ്ങോലിക്കൽ നഗരൂർപ്പടി റോഡ് നവീകരണം പൂർത്തിയാക്കി. ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജാത അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പുതുക്കുളം, മഞ്ജേഷ് വടക്കിനേത്ത്, രജനീഷ്, പ്രീജ പി.നായർ, മലയാലപ്പുഴ മോഹനൻ, വി.മുരളീധരൻ,

ഒ.ആർ.സജി എന്നിവർ സംസാരിച്ചു.