ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കാൻ ഭൂമി വാങ്ങി പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി മരുതി മൂടിന് തെക്കുവശത്തായി ഇളമണ്ണൂർ സ്കിന്നർ പുരം എസ്റ്റേറ്റിൽ 1.96 ഏക്കർ സ്ഥലമാണ് വാങ്ങിയത്. കിഫ്ബി പദ്ധതിയുടെ സഹായത്തോടെ ആധുനികരീതിയിലുള്ള ശ്മശാന നിർമ്മാണത്തിനാണ് ലക്ഷ്യമിടുന്നത്. 2024ൽ പൂർത്തീകരിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.