കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിൽ ക്ഷീര കർഷകർക്കായി നിർമ്മിച്ച വർക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ 2.90 ലക്ഷം രൂപ ചെലവിൽ അഞ്ച് തൊഴിലാളികൾക്ക് 109 തൊഴിൽ ദിനം നൽകിയാണ് ഗോവർദ്ധിനി ക്ഷീരസാഗരം ഗ്രൂപ്പിന് ആദ്യത്തെ വർക്ക് ഷെഡ് നിർമ്മിച്ചത് . ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ ആദ്യഘട്ടമായി അഞ്ച് കർഷകർക്ക് പശുവിനെ വാങ്ങി നൽകുകയും താൽക്കാലിക ഷെഡിൽ നടന്നു വന്നിരുന്ന പാൽ അളവ് കേന്ദ്രത്തിന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വർക്ക് ഷെഡ് നിർമ്മിച്ചു നൽകുകയുമായിരുന്നു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പൻ വർക്ക് ഷെഡ് ഉദ്ഘാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗോവർദ്ധിനി ക്ഷീരസാഗരം ഗ്രൂപ്പിന്റെ ഓഫീസ് പഞ്ചായത്ത് അംഗം പ്രീത പി.എസ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഓഫീസർ അഞ്‌ജന മോഹൻ ക്ഷീര കർഷകരെ ആദരിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എൻജിനീയർ അശോക് കുമാർ, ഗോവർദ്ധിനി ക്ഷീരസാഗരം പ്രസിഡന്റ് ഓമന രാജൻ, സെക്രട്ടറി ശാന്തമ്മ മനോഹരൻ, ഷാജി ശങ്കരത്തിൽ, ബിനു. ഡി, തന്ത്രി സുനിൽ കുമാർ, മണി രാജൻ, ജീൻസി, ആനന്ദവല്ലി എന്നിവർ സംസാരിച്ചു.