loan

പത്തനംതിട്ട : ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് വസ്തു, ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ സ്വയംതൊഴിൽ, വിവാഹം, ഭവനം, ഭവന പുനരുദ്ധാരണം, വാഹന (ഓട്ടോറിക്ഷ മുതൽ ടാക്‌സി കാർ, ഗുഡ്‌സ് കാരിയർ ഉൾപ്പടെയുള്ള കൊമേഴ്‌സ്യൽ വാഹനങ്ങൾ) വായ്പകൾക്ക് അപേക്ഷിക്കാം. സ്വയംതൊഴിൽ, വാഹന വായ്പയ്ക്ക് കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയരുത്.
പ്രായം 18നും 55നും മദ്ധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങൾക്കും എം.സി റോഡിൽ പന്തളം പോസ്റ്റ് ഓഫീസിനു സമീപമുള്ള അഞ്ജലി ബിൽഡിംഗിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9400068503.