thomas

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിർമ്മല ഗ്രാമം, നിർമ്മല നഗരം, നിർമ്മല ജില്ലാ പദ്ധതി നിർവഹണയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്മാർ പങ്കെടുത്ത ജില്ലാതല ശിൽപ്പശാല മുൻ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, അടൂർ നഗരസഭ അദ്ധ്യക്ഷൻ ഡി.സജി, തിരുവല്ല നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ, ആർ.തുളസീധരൻപിള്ള, പി.എസ്. മോഹനൻ, ആർ.അജയകുമാർ, ജോർജ് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.