വള്ളിക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സരിതാ മുരളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത, വാർഡ് മെമ്പർമാരായ സുധാകരൻ, തോമസ് ജോസ് അയ്യനേത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ, കൃഷി ഓഫീസർ രഞ്ജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.