
ചന്ദനപ്പള്ളി : രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികലാംഗർക്ക് കിറ്റുകളും ധനസഹായവും വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. ചരണിക്കൽ ശ്രീകുമാർ, സേവാദൾ മണ്ഡലം പ്രസിഡന്റ് വിജയൻനായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ആഴന്താവിള, കൊടുമൺ ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽ കുടശിനാട് തുടങ്ങിയവർ സംസാരിച്ചു.