
പത്തനംതിട്ട : ഇന്ധനവില വർദ്ധനയ്ക്കെതിരെ 21ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ നടത്തും. മുൻ എം.എൽ.എ രാജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഉദയഭാനു, അലക്‌സ് കണ്ണമല, ഡി.സജി, ജോർജ് ഏബ്രഹാം. എൽ.ഡി എഫ് കൺവീനർ അലക്‌സ് കണ്ണമല, ചെറിയാൻ ജോർജ് തമ്പു, മുണ്ടയ്ക്കൽ ശ്രീകുമാർ, മനോജ് മാധവശേരി, വറുഗീസ് മുളക്കൽ, നിസാർ നൂർ മഹൽ, സുമേഷ് ഐശ്വര്യ, പി.പി.ജോർജ് കുട്ടി, ബി.ഷാഹുൽ ഹമീദ്, ബിജു മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.