ചെങ്ങന്നൂർ: സഭാക്കേസിൽ സുപ്രീം കോടതി വിധി അട്ടിമറിച്ച് ഹിതപരിശോധനയ്ക്കായി നിയമനിർമ്മാണം നടത്തുവാൻ ശുപാർശ ചെയ്ത നിയമ പരിഷ്ക്കരണ കമ്മീഷന് അനുകൂല നിലപാട് സ്വീകരിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രതിഷേധ കത്തുകളുമായി രംഗത്തെത്തി. നിയമ സെക്രട്ടറിക്ക് അയക്കുന്നതിനായി പതിനായിരം പ്രതിഷേധ കത്തുകൾ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാമിന് ഓ.സി.വൈ.എം. ഭദ്രാസനവൈസ് പ്രസിഡന്റ് ഫാ.ജാൾസൺ പി.ജോർജ് കൈമാറി. ഫാ.സുനിൽ ജോസഫ്, മീഡിയാ കോർഡിനേറ്റർ സജി പട്ടരുമഠം, ജനറൽ സെക്രട്ടറി റോബിൻ ജോ വർഗീസ്, ട്രഷറർ റോബിൻ ശാമുവേൽ റോയ്സ്, കേന്ദ്ര സമിതി അംഗങ്ങളായ ബിജോയ്‌ പി വർഗീസ് , അപ്രേം കുന്നിൽ, അഞ്ചു എലിസബേത്ത് യോഹന്നാൻ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ പ്രവീൺ വർഗീസ്, അഖിൽ ജോസഫ്, സജു ജോൺ, അബു ഏബ്രഹാം വീരപള്ളി, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ അമൽ രാജ്‌, ശില്പ സൂസൻ, ജൊഹാൻ ജോസഫ് എന്നിവർ പങ്കെടുത്തു.