kskt
കെ എസ് കെ ടി യു അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: വിലവർദ്ധനവിനെതിരെ കെ.എസ്.കെ.ടി.യു അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.അജി അദ്ധ്യക്ഷതവഹിച്ചു, എസ്. ഷിബു, അർ.അശോകൻ, സുനിൽകുമാർ, എസ്. അനൂപ് , അവിനാഷ് പള്ളീനഴികത്ത്, സി. കൃഷ്ണദാസ്, പ്രസന്നൻ, എം ജി. രവീന്ദ്രൻ, ബിജു പി സഖറിയ, ഹരിസുതൻ, എന്നിവർ സംസാരിച്ചു.