dawf
ഭിന്നശേഷി ആളുകളുടെ വെൽഫയർ ഫെഡറേഷൻ നടത്തിയ സമ്മേളനം സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി യു. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ഭിന്നശേഷി ആളുകളുടെ വെൽഫയർ ഫെഡറേഷൻ (ഡി.എ.ഡബ്ലു.എഫ്) ചെങ്ങന്നൂർ നഗരസഭാ സമ്മേളനവും അംഗത്വവിതരണവും കീഴ്ചേരിമേൽ ജെ.ബി.സ്കൂളിൽ സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.സുഭാഷ് ഉദ്ഘാടനം ചെയ്തു. കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ഹരികുമാർ പൂങ്കോയിക്കൽ, പി.പ്രസന്ന, ടി.കെ.സുരേഷ്, എ.ജെ.ചാക്കോ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.കെ.പ്രശാന്ത് പ്രസിഡന്റ്, എ.ജെ ചാക്കാ സെക്രട്ടറി, സുജാ സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു.