അടൂർ: പറക്കോട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന ശുശ്രൂഷകൻ കോട്ടമുകൾ അറുകാലിക്കൽ പടിഞ്ഞാറ് മുതിരപറമ്പിൽ ബാബു ജോൺ (68) വാഹന അപകടത്തിൽ മരിച്ചു. ഇദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7.45 ന് പറക്കോട് - വടക്കടത്തുകാവ് റോഡിൽ പൂഴിക്കാട്ട് പടിയിലാണ് അപകടം. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൂസമ്മ ബാബു ( അങ്കണവാടി ടീച്ചർ ) മക്കൾ : സോണി, റാണി (സൗദി അറേബ്യ). മരുമക്കൾ : സിബി, വിനോദ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന്.