ഇളമണ്ണൂർ: പൂതംകര ക്ഷീരോൽപാദക സഹകരണ സംഘം കർഷകർക്ക് നൽകുന്ന റിവോൾവിംഗ് ഫണ്ടിന്റെ വിതരണം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന പ്രഭ ഉദ്ഘാടനംചെയ്തു.. എനാദിമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രാജാഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ സംഘം പ്രസിഡന്റ്‌ ഹരി, വാർഡ് മെമ്പർ ലക്ഷ്മി ജി. നായർ, എനാദിമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പ്രൊഫ. കെ മോഹൻകുമാർ, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സിന്ധു, പറക്കോട് ഡയറി ഫാം ഇൻസ്‌ട്രക്ടർ സജി പി .വിജയൻ, പ്രീത, സംഘം സെക്രട്ടറി സുമി എന്നിവർ സംസാരിച്ചു.